NEWS
കോഴിക്കോട് ഹോട്ടൽ മുറിയിൽ അറബ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
14/08/2026 07:40 PM IST
nila

കോഴിക്കോട്: നടക്കാവിലെ ഹോട്ടലിൽ അറബ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാഫർഖാൻ കോളനി റോഡിലെ ഹോട്ടലിലാണ് റാസൽഖൈമ സ്വദേശിനിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം സംബന്ധിച്ച് നടക്കാവ് പൊലീസിന് വിവരം ലഭിച്ചത്. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയതായിരുന്നു യുവതിയെന്നാണ് പ്രാഥമിക വിവരം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









